Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന് ക്രൈം ബ്രാഞ്ച് നോട്ടീസ്

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില് കാവ്യാ മാധവന് ക്രൈം ബ്രാഞ്ച് നോട്ടീസ്. ഈമാസം 11ന് ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബില്‍ ഹാജരാകണം. നിര്‍ണായക ശബ്ദരേഖ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സംവിധായകന്‍ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയും നോട്ടീസ് നല്‍കാന്‍ ക്രൈം ബ്രാഞ്ചിനെ പ്രേരിപ്പിച്ച ഘടകങ്ങളാണ്.

കേസില്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച നിര്‍ണായക ശബ്ദരേഖ നേരത്തെ പുറത്തായിരുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജും ശരത്തും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തായത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണിയാണെന്നുംഅത് ദിലീപ് ഏറ്റെടുത്തതാണെന്നും ശബ്ദരേഖയില്‍ സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.

ദിലീപിന്റെ സൂരജും ശരത്തും തമ്മിലുള്ളതിനു പുറമെ, അഭിഭാഷകനായ സുരേഷ് മേനോന്‍ ദിലീപുമായി നടത്തിയതും ഡോക്ടര്‍ ഹൈദരാലിയും സൂരജും തമ്മില്‍ നടത്തിയതുമായ സംഭാഷണങ്ങളും പുറത്തായിട്ടുണ്ട്.

Latest