Kozhikode
മുറാഖിബ് സംഗമം സംഘടിപ്പിച്ചു
ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള മുറാഖിബുമാര്‍ സംഗമത്തില്‍ സംബന്ധിച്ചു.

കോഴിക്കോട് | എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദഅവ ക്യാമ്പസുകളിലെ മുറാഖിബുമാരുടെ സംഗമം കാരന്തൂര്‍ മര്‍കസില്‍ വച്ച് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള മുറാഖിബുമാര്‍ സംഗമത്തില്‍ സംബന്ധിച്ചു.
സമസ്ത കേന്ദ്ര മുഷാവറ അംഗം അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോല ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സിഎം സ്വാബിര്‍ സഖാഫി വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡണ്ട് ശാദില്‍ നൂറാനി ചെറുവാടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആഷിഖ് സഖാഫി കാന്തപുരം പദ്ധതി അവതരണം നടത്തി. ദഅവ സമിതി ചെയര്‍മാന്‍ ശുഹൈബ് അദനി സ്വാഗതവും ഉമറുല്‍ ഫാറൂഖ് ഖുതുബി നന്ദിയും പറഞ്ഞു. ഫായിസ് എം എം പറമ്പ്, ഇര്‍ഷാദ് സഖാഫി എരമംഗലം, അബ്ബാസ് കാന്തപുരം സംബന്ധിച്ചു
---- facebook comment plugin here -----