Kerala
മൂന്നാര്‍ മണ്ണിടിച്ചില്‍; രൂപേഷിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് അശോകപുരം സ്വദേശിയാണ് രൂപേഷ്. ഇന്നലെയാണ് രൂപേഷ് ഉള്‍പ്പെടെ സഞ്ചരിച്ചിരുന്ന കോഴിക്കോട് വടകരയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍ പെട്ടത്.

മൂന്നാര്‍ | മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെയാണ് രൂപേഷ് ഉള്‍പ്പെടെ സഞ്ചരിച്ചിരുന്ന കോഴിക്കോട് വടകരയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍ പെട്ടത്. കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായി വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
11 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മലവെള്ളവും കല്ലും മണ്ണും വീണ് തകര്‍ന്ന് നിന്നുപോയ വാഹനം തള്ളിനീക്കാനുള്ള ശ്രമത്തിനിടെയാണ് രൂപേഷിനെ കാണാതായത്.
---- facebook comment plugin here -----