Kerala
മുണ്ടക്കൈ-ചൂരല്‍മല: മുസ്‌ലിം ലീഗിന്റെ വീടു നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി
വീടുകള്‍ക്ക് ലാന്‍ഡ് ഡെവലപ്മെന്റ് പെര്‍മിറ്റ് നടപടിക്രമം പാലിച്ചില്ല

കല്‍പ്പറ്റ | മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി മുസ്‌ലിം ലീഗ് പണിയുന്ന വീടുകളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.
ലാന്‍ഡ് ഡെവലപ്മെന്റ് പെര്‍മിറ്റ് നടപടിക്രമം പാലിക്കാതെയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് സെക്രട്ടറി ലീഗ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെ ഇന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് സന്ദര്‍ശനം നടത്തി. വാക്കാലാണ് നിര്‍ദേശം നല്‍കിയത്.
നിര്‍മാണം തുടര്‍ന്നാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
---- facebook comment plugin here -----