Kerala
മുതലപ്പൊഴി ബോട്ടപകടം; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
ബോട്ട് ഉടമ കഹാറിന്റെ മക്കളായ ഉസ്മാന്‍, മുസ്തഫ, തൊഴിലാളി അബ്ദുല്‍ സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.
		
      																					
              
              
            തിരുവനന്തപുരം | മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ബോട്ട് ഉടമ കഹാറിന്റെ മക്കളായ ഉസ്മാന്‍, മുസ്തഫ, തൊഴിലാളി അബ്ദുല്‍ സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. നാവിക സേന, തീരദേശ സേന, തീരദേശ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
ഇന്നലെ ഇവിടുത്തെ പുലിമുട്ടിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. വിഴിഞ്ഞം, ചവറ എന്നിവിടങ്ങളില്‍ നിന്ന് കൂറ്റന്‍ ക്രെയിനുകള്‍ വരുത്തി പുലിമുട്ടിലെ കല്ലുകളും മത്സ്യബന്ധന വലകളുടെയും മറ്റും അവശിഷ്ടങ്ങളും നീക്കിയായിരുന്നു തിരച്ചില്‍.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

