Techno
പുതിയ ഫോണുകള്‍ അവതരിപ്പിച്ച് മോട്ടോറോള
മോട്ടോ ജി13, മോട്ടോ ജി23 എന്നിവയാണ് പുതിയ ഫോണുകള്‍.

ന്യൂഡല്‍ഹി| മോട്ടോറോള പുതിയ മോട്ടോ ജി സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. മോട്ടോ ജി 13, മോട്ടോ ജി 23 എന്നിവയാണ് പുതിയ ഫോണുകള്‍. ഇവ രണ്ടും ഏതാണ്ട് സമാനമായ സവിശേഷതകളും രൂപകല്‍പനയും ഉള്ളവയാണ്. സെല്‍ഫി കാമറയ്ക്കായി 6.5 ഇഞ്ച് എച്ച്ഡി+ എല്‍സിഡി സ്‌ക്രീനും ഹോള്‍-പഞ്ച് സ്ലോട്ടും ഇതിനുണ്ട്.
പുതിയ മോട്ടറോള സ്മാര്‍ട്ട്ഫോണില്‍ ക്വാഡ് പിക്സല്‍ സാങ്കേതികവിദ്യയുള്ള 50 മെഗാപിക്സല്‍ കാമറയും ഉള്‍പ്പെടുന്നു.
മോട്ടോ ജി 13 ന് 4ജിബി റാം + 128ജിബി സ്റ്റോറേജ് ആണുള്ളത്. ഇതിന്റെ വില ഏകദേശം 16,000 രൂപ ആണ്. മാറ്റ് ചാര്‍ക്കോള്‍, റോസ് ഗോള്‍ഡ്, ബ്ലൂ ലാവെന്‍ഡര്‍ നിറങ്ങളിലാണ് മോട്ടറോള സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്.
മോട്ടോ ജി 23യുടെ 8ജിബി റാം+ 128ജിബി സ്റ്റോറേജ് പതിപ്പിന് ഏകദേശം 20,500 രൂപ വിലവരും. ഇത് മാറ്റ് ചാര്‍ക്കോള്‍, റോസ് ഗോള്‍ഡ്, ബ്ലൂ ലാവെന്‍ഡര്‍ നിറങ്ങളില്‍ വരുന്നു. ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും നിലവില്‍ യൂറോപ്പില്‍ വാങ്ങാം. ഉടന്‍ തന്നെ ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും ലഭ്യമാകും.