Connect with us

Techno

മോട്ടറോള എഡ്ജ് 40 നിയോ ഇന്ത്യയിലെത്തി

മോട്ടറോള എഡ്ജ് 40 നിയോ സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന സെപ്തംബര്‍ 28ന് ആരംഭിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| മോട്ടറോള ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. മോട്ടറോള എഡ്ജ് 40 നിയോ ആണ് കമ്പനി പുറത്തിറക്കിയത്. മോട്ടറോളയുടെ എഡ്ജ് 40 സീരീസിലെ മൂന്നാമത്തെ ഫോണാണ് ഇത്. മോട്ടറോള എഡ്ജ് 40 നിയോ സ്മാര്‍ട്ട്‌ഫോണിന്റെ രണ്ട് വേരിയന്റുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഫോണിന്റെ 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 20,999 രൂപയാണ് വില. മോട്ടറോള എഡ്ജ് 40 നിയോയുടെ ഹൈ എന്‍ഡ് മോഡലില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണുള്ളത്. ഈ ഡിവൈസിന് 22,999 രൂപയാണ് വില. മോട്ടറോള എഡ്ജ് 40 നിയോ സ്മാര്‍ട്ട്‌ഫോണില്‍ 6.55 ഇഞ്ച് എഫ്എച്ച്ഡി+ പോള്‍ഇഡ് കര്‍വ്ഡ് ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 1,300 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസുണ്ട്. ഈ പാനലിന് 144എച്ച്ഇസെഡ് റിഫ്രഷ് റേറ്റും എച്ച്ഡിആര്‍10+ സപ്പോര്‍ട്ടുമുണ്ട്.

മീഡിടെക് ഡൈമന്‍സിറ്റി 7030 എസ്ഒസി ചിപ്പ്‌സെറ്റിന്റെ കരുത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഈ ചിപ്പ്‌സെറ്റുമായി വരുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് മോട്ടറോള എഡ്ജ് 40 നിയോ. 12 ജിബി വരെ എല്‍പിഡിഡിആര്‍4എക്‌സ് റാമും 256 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജും ഫോണിലുണ്ട്.

രണ്ട് പിന്‍കാമറകളുമായിട്ടാണ് മോട്ടറോള എഡ്ജ് 40 നിയോ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. ഒപ്റ്റിക്കല്‍ ഇമേജ് സപ്പോര്‍ട്ടുള്ള 50 എംപി പ്രൈമറി സെന്‍സറാണ് ഫോണിലുള്ളത്. ഇതിനൊപ്പം 13 എംപി അള്‍ട്രാവൈഡ് ലെന്‍സുമുണ്ട്. ഡോള്‍ബി അറ്റ്മോസ് ഓഡിയോയും സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്. 68ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്.

കനീല്‍ ബേ, ബ്യൂട്ടി ബ്ലാക്ക്, സോത്തിംഗ് സീ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുന്നത്. ബ്ലാക്ക് മോഡലിന് അക്രിലിക് ഫിനിഷും മറ്റ് രണ്ട് വേരിയന്റുകള്‍ ഒരു വീഗന്‍ ലെതര്‍ ബാക്ക് പാനലുമാണുള്ളത്.

മോട്ടറോള എഡ്ജ് 40 നിയോ സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന സെപ്തംബര്‍ 28ന് ആരംഭിക്കും. ഫ്‌ലിപ്പ്കാര്‍ട്ടിലൂടെയും മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും ഫോണിന്റെ വില്‍പ്പന നടക്കും. ഫെസ്റ്റീവ് സ്‌പെഷ്യല്‍ ആയിട്ടാണ് മോട്ടറോള എഡ്ജ് 40 നിയോ സ്മാര്‍ട്ട്‌ഫോണ്‍ ഈ വിലയ്ക്ക് ലഭ്യമാക്കുന്നത് എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

 

 

 

 

Latest