Connect with us

Techno

മോട്ടോ ജി84 5ജിയുടെ വില്‍പ്പന ആരംഭിച്ചു

20,000 രൂപയില്‍ താഴെ വിലയിലാണ് മോട്ടോ ജി84 5ജി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| മോട്ടറോള ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണാണ് മോട്ടോ ജി84 5ജി. ഈ ഫോണിന്റെ വില്‍പ്പന ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. 20,000 രൂപയില്‍ താഴെ വിലയിലാണ് മോട്ടോ ജി84 5ജി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്. മോട്ടോ ജി84 5ജി സ്മാര്‍ട്ട്‌ഫോണ്‍ സെപ്തംബര്‍ 8ന് ആദ്യം വില്‍പ്പനയ്‌ക്കെത്തിയിരുന്നു. ഇത് ഫോണിന്റെ രണ്ടാം വില്‍പ്പനയാണ്. ആദ്യ വില്‍പ്പനയില്‍ ലഭിച്ചിരുന്ന പല ഓഫറുകളും ഇപ്പോള്‍ ലഭിക്കണമെന്നില്ല.

ഫോണ്‍ വാങ്ങാനായി ഐസിഐസിഐ ബേങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 1,000 രൂപ കിഴിവ് ലഭിക്കും. ഫ്‌ലിപ്പ്കാര്‍ട്ട് എക്സ്ചേഞ്ച് ഓഫറിലൂടെ 1,000 രൂപ കിഴിവും നേരത്തെ ലഭിച്ചിരുന്നു. ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബേങ്ക് ക്രെഡിറ്റ് കാര്‍ഡുകളില്‍ 5 ശതമാനം കിഴിവ് ലഭിക്കും. സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിച്ചത്. ഫ്‌ലിപ്പ്കാര്‍ട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് ഫോണിന്റെ വില്‍പ്പന നടക്കുന്നത്.

6.55ഇഞ്ച് ഫുള്‍-എച്ച്ഡി+  പോള്‍ഇഡി ഡിസ്പ്ലേയുമായിട്ടാണ് മോട്ടോ ജി84 5ജി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റും 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസുമുള്ള മികച്ച ഡിസ്‌പ്ലെയാണിത്. സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 695 എസ്ഒസിയാണ്. 12 ജിബി റാമും 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും മോട്ടോ ജി84 5ജിയിലുണ്ട്. ആന്‍ഡ്രോയിഡ് 13 ഒഎസിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഡിവൈസ് ഒരു വേരിയന്റില്‍ മാത്രമേ ലഭ്യമാവുകയുള്ളു. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോട്ടോ ജി84 5ജി സ്മാര്‍ട്ട്‌ഫോണിന് 19,999 രൂപയാണ് ഇന്ത്യയില്‍ വില. വിവ മജന്ത, മാര്‍ഷ്മാലോ ബ്ലൂ നിറങ്ങളില്‍ വീഗണ്‍ ലെതറുമായാണ് ഫോണ്‍ വരുന്നത്.

മോട്ടോ ജി84 5ജി സ്മാര്‍ട്ട്‌ഫോണില്‍ ഡ്യൂവല്‍ റിയര്‍ കാമറ സെറ്റപ്പാണുള്ളത്. ഈ പിന്‍ കാമറ സെറ്റപ്പിലെ പ്രൈമറി കാമറ 50 മെഗാപിക്‌സല്‍ സെന്‍സറാണ്. ഇതിനൊപ്പം നല്‍കിയിട്ടുള്ളത് 8 മെഗാപിക്‌സല്‍ സെന്‍സറുമാണ്. ഫോണിന്റെ മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 മെഗാപിക്‌സല്‍ കാമറയും മോട്ടറോള നല്‍കിയിട്ടുണ്ട്.
5,000എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി84 5ജി സ്മാര്‍ട്ട്‌ഫോണിലുള്ളത്. ഈ ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ 33ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.