Connect with us

Uae

ഭൂരിഭാഗം സ്വകാര്യ കമ്പനികളും എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിച്ചു

1.36 ലക്ഷം ഇമാറാത്തികൾ ജോലി നേടി

Published

|

Last Updated

ദുബൈ | സ്വകാര്യ മേഖലയിലെ 85 ശതമാനത്തിലധികം കമ്പനികൾ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ നേടിയതായി  മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്റെ) വെളിപ്പെടുത്തി.

28,000-ലധികം സ്വകാര്യ സ്ഥാപനങ്ങളിൽ 1,36,000-ത്തിലധികം ഇമാറാത്തികൾ നിലവിൽ ജോലി ചെയ്യുന്നു. മന്ത്രാലയത്തിന്റെ നിരീക്ഷണം, മാർഗനിർദേശം, വെല്ലുവിളികൾ പരിഹരിക്കൽ എന്നിവയാണ് ഈ നേട്ടത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കമ്പനികളുമായി തുടർച്ചയായ ആശയവിനിമയവും വർക്്ഷോപ്പുകളും നടത്തി അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നുവെന്ന് ലേബർ മാർക്കറ്റ് പോളിസീസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് യൂസുഫ് അൽ നാസർ പറഞ്ഞു.

നാഫിസ് പ്ലാറ്റ്‌ഫോം വഴി തൊഴിലന്വേഷകരുടെ ഡാറ്റാബേസ് നൽകുകയും കമ്പനികളുടെ ആവശ്യങ്ങൾക്കനുസരിച്ച് തൊഴിലവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്.സ്വകാര്യ മേഖലക്ക് ആവശ്യമായ പരിഹാരങ്ങൾ വികസിപ്പിക്കാൻ മന്ത്രാലയം കമ്പനികളുമായി സഹകരിക്കുന്നുണ്ട്. ഇമാറാത്തി ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ തുടർച്ചയായ സന്ദർശനങ്ങളും നടത്തുന്നു. 1.36 ലക്ഷം എമിറാത്തികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത് ചരിത്ര നേട്ടമാണെന്നും അൽ നാസർ കൂട്ടിച്ചേർത്തു.