International
അമേരിക്കയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 25 മരണം
മരണസംഖ്യ ഇനിയും ഉയരുമെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ അറിയിച്ചു.

വാഷിങ്ടണ്‍ | അമേരിക്കയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ 25 മരണം റിപോര്‍ട്ടു ചെയ്തു.സെന്റ് ലൂയിസിലെ ടൊര്‍ണാഡോയിലാണ് കൊടുങ്കാറ്റുണ്ടായത്.നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.
മരണസംഖ്യ ഇനിയും ഉയരുമെന്ന് കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ അറിയിച്ചു. 5000ത്തിലധികം കെട്ടിടങ്ങള്‍ തകര്‍ന്നു.
മിസൗറിയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----