Connect with us

Uae

1,900ലധികം സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശിവത്കരണ നയങ്ങള്‍ ലംഘിച്ചു

വ്യാജ എമിറേറ്റൈസേഷനില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഏതൊരു ശ്രമവും കര്‍ശനമായി നേരിടുമെന്ന് മന്ത്രാലയം അറിയിച്ചു.

Published

|

Last Updated

ദുബൈ| 1,934 സ്വകാര്യ കമ്പനികള്‍ എമിറേറ്റൈസേഷന്‍ നയങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. 2022 പകുതി മുതല്‍ 2024 നവംബര്‍ 19 വരെയുള്ള കാലയളവിലെ കണക്കാണിത്. നയങ്ങള്‍ ലംഘിച്ച് ഈ കമ്പനികള്‍ 3,035 യു എ ഇ പൗരന്മാരെ നിയമിക്കുകയും ലക്ഷ്യത്തിലെത്തുന്നതിനായി വ്യാജ എമിറേറ്റൈസേഷനില്‍ ഏര്‍പ്പെടുകയും ചെയ്തു. അതേസമയം, ഇതേ കാലയളവില്‍ 22,000 സ്വകാര്യ സ്ഥാപനങ്ങള്‍ നയങ്ങള്‍ പാലിച്ച് സ്വദേശികളെ നിയമിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

വ്യാജ എമിറേറ്റൈസേഷനില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഏതൊരു ശ്രമവും കര്‍ശനമായി നേരിടുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 20,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴ ചുമത്തും. കേസിന്റെ തീവ്രതയനുസരിച്ച്, കമ്പനിയെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യും.

മൊഹ്‌റെയുടെ സിസ്റ്റത്തില്‍ ഇത്തരം സ്ഥാപനങ്ങളെ ഏറ്റവും താഴ്ന്ന നിലയിലേക്ക് തരം താഴ്ത്തും.
അതിനിടെ, ഡിസംബര്‍ അവസാനത്തോടെ 2024ലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കണമെന്ന് അതോറിറ്റി ഈയിടെ സ്വകാര്യ മേഖലയിലെ കമ്പനികളെ ഓര്‍മിപ്പിച്ചിരുന്നു. പാലിക്കാത്ത സ്ഥാപനങ്ങള്‍ 2025 ജനുവരി ഒന്ന് മുതല്‍ കനത്ത പിഴ അടക്കേണ്ടി വരും.

 

---- facebook comment plugin here -----

Latest