Uae
സ്വകാര്യ മേഖലയിൽ 152,000-ത്തിലധികം ഇമാറാത്തികൾ
29,000-ത്തിലധികം കമ്പനികൾ സ്വദേശികളെ നിയമിച്ചു

അബൂദബി| ഈ വർഷം ജൂൺ 30ലെ കണക്കനുസരിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യു എ ഇ സ്വദേശികളുടെ എണ്ണം 152,000 കവിഞ്ഞതായി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്റെ) അറിയിച്ചു. 29,000-ത്തിലധികം കമ്പനികളിലാണ് ഇത്രയധികം ഇമാറാത്തികൾ ജോലി ചെയ്യുന്നത്. തൊഴിൽ കണക്കുകൾ വർധിക്കുന്നതിനൊപ്പം യു എ ഇ പൗരന്മാർക്കിടയിൽ സ്വകാര്യ മേഖലയിലെ തൊഴിലിനെക്കുറിച്ച് നല്ലൊരു കാഴ്ചപ്പാട് വളർത്താനും രൂപപ്പെടുത്തിയ “നാഫിസ്’ പ്രോഗ്രാം ഇതിൽ വലിയ പങ്കുവഹിച്ചുവെന്നും മൊഹ്റെ പ്രസ്താവനയിൽ അറിയിച്ചു.
മെച്ചപ്പെട്ട മത്സരശേഷി, നൈപുണ്യ വികസനം, തന്ത്രപരമായ ഇടപെടലുകൾ എന്നിവയിലൂടെ ബിസിനസ് സുസ്ഥിരതയും ദേശീയ സാമ്പത്തിക വളർച്ചയും സാധ്യമാക്കുന്നു.
2024ൽ സ്വകാര്യ മേഖലയിൽ പുതിയതായി 33 ശതമാനം കമ്പനികൾ കൂടി എത്തിയെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെയും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെയും തെളിവാണെന്നും മന്ത്രാലയം അറിയിച്ചു.
2024ൽ സ്വകാര്യ മേഖലയിൽ പുതിയതായി 33 ശതമാനം കമ്പനികൾ കൂടി എത്തിയെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെയും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെയും തെളിവാണെന്നും മന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----