Connect with us

International

ലാഹോറില്‍ എയര്‍ ബേസിനു സമീപം തുടര്‍ സ്‌ഫോടനങ്ങള്‍

സ്‌ഫോടനത്തിനു പിന്നാലെ കറാച്ചി, ലാഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ താത്കാലികമായി അടച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പാകിസ്താനിലെ ലാഹോറില്‍ എയര്‍ ബേസിനു സമീപം തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 14 പാകിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) അവകാശപ്പെട്ടതിനു പിന്നാലെയാണ് സ്‌ഫോടന വിവരങ്ങളും പുറത്തുവന്നത്.

വാഗ അതിര്‍ത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോര്‍ നഗരത്തില്‍ വാള്‍ട്ടന്‍ എയര്‍ബേസിനോട് ചേര്‍ന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ന് ലാഹോറില്‍ ഉണ്ടായ സ്‌ഫോടനം പാകിസ്താനെ നടുക്കി. സ്‌ഫോടനത്തിനു പിന്നാലെ കറാച്ചി, ലാഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ താത്കാലികമായി അടച്ചു. ലാഹോറിന്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.

പാകിസ്താന്‍ കൂടുതല്‍ സേനയെ ലാഹോറിലെത്തിച്ചു. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിലെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇന്നലെ രാത്രി പഞ്ചാബ് അതിര്‍ത്തിയില്‍ പാക് വിമാനങ്ങളെത്തിയെങ്കിലും ഇന്ത്യന്‍ പോര്‍ വിമാനങ്ങളും ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Latest