Connect with us

Kerala

നിമിഷ ഫാത്തിമയെ അഫ്ഗാന്‍ ജയിലില്‍നിന്നും തിരികെ എത്തിക്കണം; മാതാവിന്റെ ഹരജി ഇന്ന് പരിഗണിക്കും

വിഷയത്തില്‍ കേന്ദ്രം ഇന്ന് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയേക്കും.

Published

|

Last Updated

കൊച്ചി | അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരണം എന്നാവശ്യപ്പെട്ട് മാതാവ് ബിന്ദു നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയില്‍ കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്.ഇരുവരെയും ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. വിഷയത്തില്‍ കേന്ദ്രം ഇന്ന് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയേക്കും.

 

Latest