Connect with us

International

മാലിദ്വീപ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് വമ്പന്‍ ജയം

ചൈന അനുകൂല നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാവാണ് മുഹമ്മദ് മുയിസു

Published

|

Last Updated

മാലി | മാലി ദ്വീപ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുഹമ്മദ് മുയിസുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വമ്പിച്ച വിജയം. 93 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മുയിസുവിന്റെ പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് പി എന്‍ സി സ്വന്തമാക്കിയിരിക്കുന്നത്. ചൈന അനുകൂല നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാവാണ് മുഹമ്മദ് മുയിസു.

മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി ഉള്‍പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടു.മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി 15 സീറ്റിലേക്ക് ചുരുങ്ങി. എം ഡിപി മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളെ ശക്തമായി എതിര്‍ത്തിരുന്നു.
ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങളെ പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം വഷളായതോടെ മുയിസു ചൈനയുമായി വിവിധ കരാറുകളില്‍ ഒപ്പ് വെച്ചു.

130 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം 368 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മാലിയില്‍ ജനവിധി തേടിയത്. 93 മണ്ഡലങ്ങളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണുള്ളത്. 215860 പേരാണ് മാലിയില്‍ വോട്ട് രേഖപ്പെടുത്തിയത്.