Kerala
എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കാനുള്ള ഉത്തരവിനെതിരെ മകള്‍ സുപ്രീം കോടതിയില്‍
രാഷ്ട്രീയ തീരുമാനമാണ് നടപ്പാക്കിയതെന്ന് സിപിഎമ്മിനെ എതിര്‍ കക്ഷിയാക്കിയുള്ള ഹരജിയില്‍ ആശ പറയുന്നു

കൊച്ചി | സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മകള്‍ ആശാ ലോറന്‍സ് സുപ്രിം കോടതിയെ സമീപിച്ചു. രാഷ്ട്രീയ തീരുമാനമാണ് നടപ്പാക്കിയതെന്ന് സിപിഎമ്മിനെ എതിര്‍ കക്ഷിയാക്കിയുള്ള ഹരജിയില്‍ ആശ പറയുന്നു.
ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കാനുള്ള അഡൈ്വസറി കമ്മറ്റിയുടെ തീരുമാനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു മക്കളായ ആശാ ലോറന്‍സിന്റെയും സുജാത ബോബന്റെയും അപ്പീല്‍. ലോറന്‍സ് മതപരമായി ജീവിച്ച ആളാണെന്നും അതിനാല്‍ മതാചാരപ്രകാരമുള്ള സംസ്‌കാരം നടത്താന്‍ അനുവദിക്കണമെന്നുമായിരുന്നു ഇരുവരുടേയും ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു