Kerala
ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി
കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് ഉള്‍വനത്തില്‍ പോയി കാണാതായ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിയത്.
തിരുവനന്തപുരം|ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് ഉള്‍വനത്തില്‍ പോയി കാണാതായ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിയത്. ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു. ഇവരുമായി സംഘം അടുത്ത ഷെല്‍ട്ടര്‍ ക്യാമ്പിലേക്ക് പോയി.
ഇന്നലെ രാവിലെയാണ് പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെ കാണാതായത്. ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവര്‍ കടുവകളുടെ എണ്ണമെടുക്കാന്‍ പോയത്. വൈകുന്നേരത്തോടെ ക്യാമ്പില്‍ വരേണ്ടവര്‍ മടങ്ങിയെത്താതെ വന്നതോടെ വലിയ ആശങ്ക ഉയര്‍ന്നിരുന്നു. മൊബൈലിന് റേഞ്ച് ഇല്ലാത്തത് കാരണം ഇവരെ ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല. കേരള – തമിഴ്‌നാട് അതിര്‍ത്തി മേഖല കൂടിയാണ് ബോണക്കാട്.

