International
റഷ്യന്‍ യുദ്ധമുഖത്ത് 20 ഇന്ത്യക്കാര്‍ കുടുങ്ങിയതായി വിദേശകാര്യ മന്ത്രാലയം
സൈനിക റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്‍സികള്‍ വഴി റഷ്യയിലേക്ക് പോയവരാണ് കുടുങ്ങിയത്
ന്യൂഡല്‍ഹി | റഷ്യന്‍ യുദ്ധമുഖത്ത് 20 ഇന്ത്യക്കാര്‍ കുടുങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിക്കുന്നതായും റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
സൈനിക റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്‍സികള്‍ വഴി റഷ്യയിലേക്ക് പോയവരാണ് കുടുങ്ങിയത്. നല്ല ജോലി ലഭിക്കുമെന്ന വ്യാജേനെ റഷ്യയിലേക്ക് പോയവരാണ് ഉക്രൈനുമായി യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായത്. യുദ്ധമേഖലയിലേക്ക് പ്രവേശിക്കരുതെന്ന് റഷ്യയിലുള്ള ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.







