Kerala
സഭയുടെ പേരിലുള്ള പോസ്റ്ററുകൾക്ക് പിന്നിൽ യൂത്ത് കോൺഗ്രസ്സെന്ന് മന്ത്രി വീണാ ജോർജ്
മുൻപ് പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ച് നിൽക്കുന്നുവെന്നും ചർച്ച് ബില്ലിൽ വ്യക്തമായ നിലപാട് ഉണ്ടെന്നും മന്ത്രി

പത്തനംതിട്ട | യൂത്ത് കോൺഗ്രസാണ് ഓർത്തഡോക്സ് സഭയുടെ പേരിൽ തനിക്കെതിരെ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോപിച്ചു. പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുണ്ട്. പോസ്റ്ററുകൾ പതിച്ചത് ഒരു യൂത്ത് കോൺഗ്രസ് നേതാവിൻ്റെ നിർദ്ദേശപ്രകാരമാണെന്നും വീണാ ജോർജ് ആരോപിച്ചു.
മാദ്ധ്യമ സ്ഥാപനത്തിനെതിരെ ഉൾപ്പടെ മുൻപ് പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ച് നിൽക്കുന്നു. ചർച്ച് ബില്ലിൽ വ്യക്തമായ നിലപാട് ഉണ്ടെന്നും അത് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വീണാ ജോർജ് പറഞ്ഞു.
---- facebook comment plugin here -----