Kerala
മാധ്യമപ്രവർത്തകക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്ന് മന്ത്രി വീണാ ജോർജ്
പാർവതി എന്ന ആ പെൺകുട്ടി നേരിടുന്നത് സമീപകാലത്ത് ഒരു സ്ത്രീക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത സൈബർ അറ്റാക്കും മോബ് ലിഞ്ചിംഗുമാണ്.

തിരുവനന്തപുരം | ഒരു പ്രിവിലേജും ഇല്ലാത്ത ഒരു പാവം മാധ്യമപ്രവർത്തകയായ പെൺകുട്ടിയെ സൈബർ ഇടത്തിൽ ഇത്ര ക്രൂരമായി അപമാനിക്കുന്നത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇരുപത്തി ഒന്നോ ഇരുപത്തി രണ്ടോ വയസ് മാത്രം പ്രായം കാണും ആ കുട്ടിക്ക്. അവൾ തനിക്കു നേരിടേണ്ടി വരുന്ന സൈബർ ആക്രമണത്തെക്കുറിച്ച് പറയുന്നത് ഇന്ന് കേട്ടുവെന്നും മന്ത്രി പറഞ്ഞു.
പാർവതി എന്ന ആ പെൺകുട്ടി നേരിടുന്നത് സമീപകാലത്ത് ഒരു സ്ത്രീക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത സൈബർ അറ്റാക്കും മോബ് ലിഞ്ചിംഗുമാണ്. ചിത്രങ്ങൾ മോർഫ് ചെയ്തും അവരെ ആക്രമിക്കുന്നു.
ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തിൽ പോയി താൻ ജോലി ചെയ്യുന്ന t21 എന്ന ചാനലിന് വേണ്ടി ആ മണ്ഡലത്തിലെ വികസനമില്ലായ്മ റിപ്പോർട്ട് ചെയ്തു എന്നതാണ് ചെയ്ത കുറ്റം. പാർവതിക്ക് ഐക്യദാർഢ്യം. കൂടുതൽ കരുത്തോടെ മുന്നോട്ടു പോകുക പ്രിയ പാർവതീയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.