Organisation
വിദ്യാഭ്യാസ സാമൂഹിക പുരോഗതിയില്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പങ്ക് അനിഷേധ്യം: മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ എ സൈഫുദ്ധീന്‍ ഹാജി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് സഖാഫി നേമം ആമുഖഭാഷണം നടത്തി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റായിരുന്ന സയ്യിദ് അലി ബാഫഖി തങ്ങള്‍ അനുസ്മരണ പരിപാടി മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം | മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയിലും അനാഥ അഗതി സംരക്ഷണ സംരംഭങ്ങളുടെ വിജയകരമായ നടത്തിപ്പിലും സയ്യിദ് അലി ബാഫഖി തങ്ങളുടെ പങ്ക് അനിഷേധ്യമാണെന്ന് ഫിഷറീസ് സാമൂഹിക നീതി വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍. ആത്മീയതയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തന ശൈലി കൊണ്ട് ഏവരുടെയും മനം കവര്‍ന്ന ആകര്‍ഷണീയ വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന്റെ വിയോഗം മറ്റാരെക്കൊണ്ടും നികത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും, കോഴിക്കോട് മര്‍കസ് പ്രസിഡന്റുമായിരുന്ന സയ്യിദ് അലി ബാഫഖി തങ്ങളുടെ നിര്യാണത്തില്‍ കേരള മുസ്ലിം ജമാഅത്ത് തിരുവനന്തപുരം സൈത്തൂണ് അക്കാദമി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങും പ്രാര്‍ഥനാ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ എ സൈഫുദ്ധീന്‍ ഹാജി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് സഖാഫി നേമം ആമുഖഭാഷണം നടത്തി.
വിഴിഞ്ഞം അബ്ദുറഹ്മാന് സഖാഫി, കെ എം ഹാഷിം ഹാജി ആലംകോട്, സയ്യിദ് ഷാഫി അഹ്ദല്‍ തങ്ങള്‍, ജാബിര്‍ ഫാളിലി നടയറ, ശറഫുദ്ധീന്‍ പോത്തന്‍കോട്, ഡോ. അന്‍വര്‍ നാസര്‍, എഫ് ശംസുദ്ധീന്‍ ഹാജി, അബ്ദുല്ലാഹ് ഫാളിലി, അബൂബക്കര്‍ സിദ്ധീഖ് ഹാജി പ്രസംഗിച്ചു. സയ്യിദ് ഹസ്ബുല്ലാഹ് ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി.
Content Highlights: Minister V E Abdul Gafoor stated that the role of Syed Ali Bafaqi Thangal in educational and social progress is undeniable. Speaking at a commemorative gathering, he praised Thangal’s visionary leadership in uplifting society. The event remembered Thangal’s immense contributions to the community.





