Connect with us

Kerala

ഇടുക്കിയിലെ നിര്‍മാണ തടസങ്ങള്‍ ഉടന്‍ നീങ്ങുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

വ്യാഴാഴ്ച ഇത് സംബന്ധിച്ച ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് അത് നിയമമാവുകയും ചെയ്യുന്നതോടെ ഇടുക്കിക്ക് ചരിത്രപരമായ നേട്ടം കൈവരും

Published

|

Last Updated

തൊടുപുഴ |  ഇടുക്കി ജില്ലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഉടന്‍ അവസാനിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വരുന്ന വ്യാഴാഴ്ച ഇത് സംബന്ധിച്ച ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് അത് നിയമമാവുകയും ചെയ്യുന്നതോടെ ഇടുക്കിക്ക് ചരിത്രപരമായ നേട്ടം കൈവരും. പട്ടയങ്ങള്‍ക്കും നിര്‍മ്മിതികള്‍ക്കും നിയമപരിരക്ഷ ലഭിക്കുന്നതിനുള്ള അവസരമാണ് ലഭിക്കുകയെന്നം മന്ത്രി പറഞ്ഞു.

പോമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് ജലജീവന്‍ മിഷനിലൂടെ ബ്രഹത്തായ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Latest