Kerala
മൊഴി പുറത്തുവിടുന്നത് അജണ്ട തീരുമാനിക്കുന്നവരെന്ന് മന്ത്രി രാജന്‍
പൂരം കലക്കലില്‍ അന്വേഷണം കൃത്യമാണെന്നും മന്ത്രി

ത്യശൂര്‍ | പൂരം കലക്കലില്‍ എ ഡി ജി പി അജിത്കുമാറിനെതിരെ നല്‍കിയ മൊഴി ഇപ്പോള്‍ പുറത്തുവിടുന്നത് അജണ്ട തീരുമാനിക്കുന്നവരുടെ കാര്യമാണെന്ന് മന്ത്രി കെ രാജന്‍. പൂരത്തെ ഈ വിവാദങ്ങള്‍ ബാധിക്കില്ല. അന്വേഷണം കൃത്യമാണെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് മുമ്പാകെ താന്‍ പരസ്യമായി പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് മൊഴിയായി നല്‍കിയത്. അവ ഇപ്പോള്‍ പുറത്തു വരേണ്ട കാര്യമില്ല. പുതിയ ഒരു കാര്യം പോലും താന്‍ മൊഴിയില്‍ പറഞ്ഞിട്ടില്ല. രേഖാമൂലമാണ് താന്‍ മൊഴി കൊടുത്തത്. തന്റെ മൊഴി എന്താണെന്ന് അത് രേഖപ്പെടുത്തിയ ആള്‍ക്ക് അറിയാമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
തൃശ്ശൂര്‍ പൂരം മുടങ്ങിയ സമയത്ത് പല തവണ ഫോണില്‍ വിളിച്ചിട്ടും എം ആര്‍ അജിത് കുമാറിനെ കിട്ടിയില്ലെന്നും പ്രശ്ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ലെന്നും മന്ത്രി മൊഴി നല്‍കിയിരുന്നു. പൂരം നടത്തിപ്പിലെ വീഴ്ച അന്വേഷിക്കുന്ന ഡി ജി പിയുടെ സംഘത്തിനാണ് മന്ത്രി മൊഴി നല്‍കിയത്.