Connect with us

National

പുതിയ സര്‍ഫേസ് പ്രോ എക്‌സ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

93,999 രൂപ മുതല്‍ പുതിയ സര്‍ഫേസ് പ്രോ എക്‌സ് ഇന്ത്യയില്‍ ലഭ്യമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഏറ്റവും പുതിയ സര്‍ഫേസ് പ്രോ എക്സ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ് ഇന്ത്യ. അംഗീകൃത റീസെല്ലര്‍മാര്‍, റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍, റിലയല്‍സ് ഡിജിറ്റല്‍ ഡോട്ട് ഇന്‍ എന്നിവ വഴിയാണ് ബില്‍റ്റ് ഇന്‍ വൈഫൈയുള്ള സര്‍ഫേസ് പ്രോ ലഭ്യമാകുക. പുതിയ മോഡല്‍ 13 ഇഞ്ച് സര്‍ഫേസും ഏറ്റവും കനം കുറഞ്ഞതുമാണ്.

774 ഗ്രാം ഭാരമുള്ള ഏറ്റവും കനം കുറഞ്ഞ പ്രോ ഉപകരണമാണ് സര്‍ഫേസ് പ്രോ എക്‌സ്. വേഗമേറിയതും 8-കോര്‍ പെര്‍ഫോമന്‍സും, കസ്റ്റം ബില്‍റ്റ് മൈക്രോസോഫ്റ്റ് പ്രോസസര്‍, വേഗതയേറിയ കണക്റ്റിവിറ്റി, ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ്, വേഗതയുള്ള പ്രകടനം എന്നിവ ഈ ഉപകരണത്തിന് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു.

ഇതിന്റെ ബില്‍റ്റ് ഇന്‍ 5.0എംപി ഫ്രണ്ട് ഫേസിംഗ് കാമറയും 1080പിഎച്ച്ഡി വീഡിയോയും പ്രകാശത്തിനനുസരിച്ച് സ്വയം ക്രമീകരിക്കും. 93,999 രൂപ മുതല്‍ പുതിയ സര്‍ഫേസ് പ്രോ എക്‌സ് ഇന്ത്യയില്‍ ലഭ്യമാണ്.

Latest