Kozhikode
മെഹ്ബൂബ് റഹ്മാന്‍ നൂറാനിക്ക് സി എ യോഗ്യത
ജാമിഅ മദീനത്തുന്നൂറില്‍ നിന്ന് ബാച്ചിലര്‍ ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് പഠനം പൂര്‍ത്തിയാക്കിയ മെഹ്ബൂബ് റഹ്മാന്‍ നൂറാനി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബികിലും ബിരുദം നേടിയിട്ടുണ്ട്
പൂനൂര്‍ | ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേട് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ( ഐ സി എ ഐ) യുടെ ചാര്‍ട്ടേട് അക്കൗണ്ടന്റ് ഫൈനല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടി മെഹ്ബൂബ് റഹ്മാന്‍ നൂറാനി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ചിറയില്‍ സ്വദേശിയാണ്.
ജാമിഅ മദീനത്തുന്നൂറില്‍ നിന്ന് ബാച്ചിലര്‍ ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് പഠനം പൂര്‍ത്തിയാക്കിയ മെഹ്ബൂബ് റഹ്മാന്‍ നൂറാനി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബികിലും ബിരുദം നേടിയിട്ടുണ്ട്. മദീനത്തുന്നൂര്‍ ഇമാം റബ്ബാനി കാന്തപുരം കോളജില്‍ നിന്നാണ് ഹയര്‍ സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കിയത്. ബിരുദ പഠനം മദീനത്തുന്നൂര്‍ ദാറുല്‍ ഹിദായ ഇങ്ങാപ്പുഴയില്‍ നിന്നായിരുന്നു. അബ്ദുല്ല പുളിക്കാത്തൊടി – സുമയ്യ മെക്കാടന്‍ ദമ്പതികളുടെ മകനാണ്.
മെഹ്ബൂബ് നൂറാനിയുടെ നേട്ടത്തില്‍ ജാമിഅ മദീനത്തുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും അഭിനന്ദിച്ചു.




