Connect with us

Kerala

ദേശീയപാത തൃശ്ശൂര്‍ മുരിങ്ങൂരില്‍ വന്‍ ഗതാഗതക്കുരുക്ക്; മൂന്നു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര

അടിപ്പാത നിര്‍മ്മാണം നടക്കുന്ന പാതയുടെ സര്‍വീസ് റോഡ് അറ്റകുറ്റപ്പണി നടത്താത്തതാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം

Published

|

Last Updated

തൃശ്ശൂര്‍ | ഗതാഗതക്കുരുക്ക് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിട്ടും ദേശീയപാത തൃശ്ശൂര്‍ മുരിങ്ങൂരില്‍ വന്‍ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് മൂന്നു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്.

എയര്‍പോര്‍ട്ടിലടക്കം പോകാന്‍ ആളുകള്‍ ആശ്രയിക്കുന്ന പ്രധാന പാതയില്‍ ഒരിഞ്ചു പോലും നീങ്ങാനാകാത്ത സാഹചര്യത്തില്‍ വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുകയാണ്. മുരിങ്ങൂരില്‍ തുടങ്ങിയ ഗതാഗതക്കുരുക്ക് പോട്ട വരെ നീണ്ടുകിടക്കുകയാണ്. അടിപ്പാത നിര്‍മ്മാണം നടക്കുന്ന പാതയുടെ സര്‍വീസ് റോഡ് അറ്റകുറ്റപ്പണി നടത്താത്തതാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം.

ഗതാഗതക്കുരുക്ക് കാരണം ഹൈക്കോടതി ഇടപെട്ട് ഒരു മാസത്തേക്ക് പാലിയേക്കരയില്‍ ടോള്‍ നിര്‍ത്തിവച്ചിരുന്നു. സുപ്രീംകോടതിയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കുരുക്കഴിക്കാന്‍ ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും ഒന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം.

 

 

Latest