Connect with us

Kerala

എ ഡി എം നവീന്‍ ബാബുവിന്റെ മരണം; ഭാര്യ മഞ്ജുഷയുടെ ഹര്‍ജി വിചാരണ കോടതി ഇന്ന് പരിഗണിക്കും

കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

Published

|

Last Updated

കണ്ണൂര്‍ | എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി കണ്ണൂരിലെ വിചാരണ കോടതി ഇന്ന് പരിഗണിക്കും.

തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണ പുരോഗതി ഉള്‍പ്പെടെ പ്രോസിക്യുഷന്‍ ഇന്ന് കോടതിയെ അറിയിക്കും.  പ്രതി, ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായതിനാല്‍ ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജ കേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു എന്നുമാണ് ഭാര്യയുടെ പ്രധാന ആരോപണം.

ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണം തെളിയിക്കാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ പറയുന്നു.

Latest