Kerala
ശ്രീകാര്യത്ത് വീട്ടില്‍ വന്‍ കവര്‍ച്ച; മോഷ്ടിച്ചത് 15 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും
കാലിക്കറ്റ് സര്‍വകലാശാല മുന്‍ അസി. രജിസ്ട്രാര്‍ അനില്‍കുമാറിന്റെ വീട്ടിലാണ് മോഷണം.

തിരുവനന്തപുരം | ശ്രീകാര്യത്ത് വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് 15 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ന്നു.
കാലിക്കറ്റ് സര്‍വകലാശാല മുന്‍ അസി. രജിസ്ട്രാര്‍ അനില്‍കുമാറിന്റെ വീട്ടിലാണ് മോഷണം.
നാലു ദിവസമായി വീട്ടില്‍ ആളില്ലായിരുന്നു.
---- facebook comment plugin here -----