Connect with us

shaheen bagh

ശഹീന്‍ബാഗിലും ഇടിച്ചുനിരത്തല്‍; വന്‍ പോലീസ് സന്നാഹം, പ്രതിഷേധം

ബുള്‍ഡോസറുകള്‍ തടഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ശഹീന്‍ബാഗിലും ഇടിച്ചുനിരത്തലുമായി സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. ഇതിനായി ബുള്‍ഡോസറുകള്‍ എത്തി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമുണ്ട്.

ബുള്‍ഡോസറുകള്‍ തടഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നുണ്ട്. പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് നീക്കി. എന്തുവന്നാലും കൈയേറ്റം ഒഴിപ്പിക്കുമെന്ന് കോര്‍പറേഷന്‍ അറിയിച്ചു.

നേരത്തേ, ജഹാംഗീര്‍പുരിയില്‍ ഇടിച്ചുനിരത്തല്‍ സുപ്രീം കോടതി ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. ഹനുമാന്‍ ജയന്തി ആഘോഷത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ഇവിടെ ഇടിച്ചുനിരത്തലുണ്ടായത്. സുപ്രീം കോടതി ഉത്തരവിട്ടിട്ടും ഇടിച്ചുനിരത്തല്‍ തുടര്‍ന്നിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. ഇന്ന് ഇതുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ശഹീന്‍ബാഗിലെ ഇടിച്ചുനിരത്തല്‍.

---- facebook comment plugin here -----

Latest