Connect with us

National

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട ; അഞ്ച് വിദേശികള്‍ അറസ്റ്റില്‍

പിടികൂടിയത് 3300 കിലോ ലഹരിവസ്ഥുക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. ഇറാനിയന്‍ ബോട്ടില്‍ നിന്ന് 3300 കിലോ ലഹരി വസ്ഥുക്കള്‍ പിടികൂടി. അഞ്ച് വിദേശികളെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ നാവിക സേന, ഗുജറാത്ത് ഭീകരവിരുദ്ധ സേന, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിവസ്ഥുക്കള്‍ പിടികൂടിയത്.

തമിഴ്‌നാട്ടിലേക്ക് എത്തിക്കാനിരുന്ന ലഹരിവസ്ഥുക്കളാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായവര്‍ ഇറാന്‍, പാക്കിസ്ഥാന്‍ സ്വദേശികളാണ് സംശയിക്കുന്നതായും ഇവരില്‍ നിന്ന് ഔദ്യോഗിക രേഖകള്‍ കണ്ടെത്താനായിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.

3089 കിലോ ചരസ്, 158 കിലോ മെത്താഫെറ്റമിന്‍, 25 കിലോ മോര്‍ഫിന്‍ തുടങ്ങിയ ലഹരിവസ്ഥുക്കളാണ് പിടികൂടിയതെന്ന് നാവികസേന എക്‌സില്‍ കുറിച്ചു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന അളവിലുള്ള ലഹരിവേട്ടയാണിതെന്നും നാവികസേന അറിയിച്ചു.

ഗുജറാത്ത് തീരത്തെ ലഹരിവേട്ട ചരിത്ര വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രതികരിച്ചു. ഓപ്പറേഷനില്‍ പങ്കാളികളായവരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.