Connect with us

Kozhikode

മര്‍കസ് സനദ് ദാന സമ്മേളനം: പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരത്ത് കേരളയാത്രയുടെ സമാപന വേദിയില്‍ നടന്ന ചടങ്ങില്‍ മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ്, അറബി, ഉറുദു ഭാഷാ പോസ്റ്ററുകളാണ് പ്രകാശനം ചെയ്തത്.

Published

|

Last Updated

മര്‍കസ് സമ്മേളന പ്രചാരണ പോസ്റ്റര്‍ സാദാത്തുക്കളുടെയും ഉലമാക്കളുടെയും നേതൃത്വത്തില്‍ പ്രകാശനം ചെയ്യുന്നു.

കാരന്തൂര്‍ | ഫെബ്രുവരി അഞ്ചിന് നടക്കുന്ന മര്‍കസ് സനദ് ദാന സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് കേരളയാത്രയുടെ സമാപന വേദിയില്‍ നടന്ന ചടങ്ങില്‍ മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ്, അറബി, ഉറുദു ഭാഷാ പോസ്റ്ററുകളാണ് പ്രകാശനം ചെയ്തത്.

ജാമിഅ മര്‍കസിലെ വിവിധ കുല്ലിയ്യകളില്‍ നിന്ന് 517 സഖാഫികളും 31 കാമില്‍ സഖാഫികളും മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ നിന്ന് ഖുര്‍ആന്‍ മനപ്പാഠമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണ സനദ് സ്വീകരിക്കുന്നത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുല്‍ ബുഖാരി ദര്‍സിന്റെ വാര്‍ഷിക സമാപനമായ ഖത്മുല്‍ ബുഖാരി സംഗമവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സഖാഫി പ്രതിനിധി സമ്മേളനം, ദേശീയ വിദ്യാഭ്യാസ സംഗമം, ശില്‍പശാലകള്‍, സെമിനാറുകള്‍ തുടങ്ങിയ വിവിധ ഉപപരിപാടികളൂം ഫെബ്രുവരി ആദ്യ വാരത്തില്‍ മര്‍കസില്‍ നടക്കും.

പോസ്റ്റര്‍ പ്രകാശനത്തിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അബ്ദുല്‍ കരീം ഹാജി ചാലിയം, എ സൈഫുദ്ദീന്‍ ഹാജി, ഹനീഫ് ഹാജി ഉള്ളാള്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, മുഹമ്മദ് കുഞ്ഞി സഖാഫി, വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി, ഉസ്മാന്‍ സഖാഫി തിരുവത്ര ഉള്‍പ്പെടെയുള്ള സാദാത്തുക്കളും ഉലമാക്കളും പ്രാസ്ഥാനിക നേതാക്കളും നേതൃത്വം നല്‍കി.