Connect with us

Kozhikode

മര്‍കസ് കോളജില്‍ ബ്രിഡ്ജ് കോഴ്‌സിന് തുടക്കമായി

കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് അലി സഖാഫി വള്ളിയാട് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ബ്രിഡ്ജ് കോഴ്‌സിന് ആരംഭം കുറിച്ചു. നവാഗതര്‍ക്കായി സംഘടിപ്പിക്കുന്ന ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കോഴ്‌സിന്റെ ഉദ്ഘാടനം കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് അലി സഖാഫി വള്ളിയാട് നിര്‍വഹിച്ചു.

രണ്ടാം ദിവസം ‘ബില്‍ഡ് യുവര്‍ വിഷന്‍’ എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സെഷനില്‍ കരിയര്‍ കോച്ച് സി കെ എം റഫീഖ് ക്ലാസ്സെടുത്തു.

മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. ഒ മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു. ഫാസില്‍ നൂറാനി, ഷമീര്‍ മലപുറം, പി കെ ഹസനുല്‍ ബസരി, നിഖില്‍ ദേവ്, കെ പി ഷജിത്, അഖിന, നൂര്‍ജഹാന്‍, ഷിംന തുടങ്ങിയവര്‍ സംബന്ധിച്ചു.

Content Highlights:
Markaz College has officially inaugurated its new bridge course program designed to help students transition smoothly into higher academics. The initiative focuses on skill enhancement and academic preparation. The program aims to empower students with essential foundational knowledge.

 

 

Latest