Ongoing News
മർകസുദ്ദഅ്‌വ നാലാം സനദ് ദാന സമ്മേളനം സമാപിച്ചു
27 യുവ സുൽത്താനിമാർക്കും 22 ഹാഫിളുകള്‍ക്കും സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്ലിയാർ സനദ് നൽകി

സുൽത്താൻ ബത്തേരി | മർകസുദ്ദഅ്‌വ 27ാംവാർഷിക- നാലാം സനദ് ദാന സമാപന സമ്മേളനം സമാപിച്ചു. സനദ് ദാന പൊതുസമ്മേളനത്തിൽ മതമീമാംസയില്‍ ഉന്നത പഠനം പൂര്‍ത്തീകരിച്ച 27 യുവ സുൽത്താനിമാർക്കും വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ 22 ഹാഫിളുകള്‍ക്കും സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്ലിയാർ സനദ് ദാനം നിർവഹിച്ചു.
അൽ അസ്ഹർ യൂണിവേഴ്സിറ്റി ഉൾപ്പെടെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഉപരി പഠനം പൂർത്തീകരിച്ച വിദ്യാര്‍ത്ഥികളാണ് സനദ് സ്വീകരിച്ചത്. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണവും കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും നടത്തി. സമസ്ത കേന്ദ്ര മൂശാവറ അംഗം പി ഹസൻ മുസ്‌ലിയാർ, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ് കുട്ടി ബാഖവി വാകേരി എന്നിവർ സംസാരിച്ചു.
എസ് ശറഫുദ്ധീൻ അഞ്ചാംപീടിക, കെ സി അബൂബക്കർ ഹസ്രത്ത്, മുത്തുകൊയ തങ്ങൾ, സയ്യിദ് പൂകായ അൽ അദനി, എരുമക്കൊല്ലി മുഹമ്മദ് ബാഖവി, കെ എസ് മുഹമ്മദ് സഖാഫി, കെ കെ മുഹമ്മദലി ഫൈസി, ഇബ്രാഹീം ഹാജി കൊളയാട്, എസ് എം എ ജില്ലാ പ്രസിഡന്റ് പി ഉസ്മാൻ മൗലവി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബഷീർ സഅദി നെടുങ്കരണ, ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് കാക്കവയൽ, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സഅദ് ഖുതുബി സഖാഫി തിനപുരം, ജനറൽ സെക്രട്ടറി ഹാരിസ് വാര്യാട്, ഉമർ സഖാഫി ചെതലയം, ഇ പി അബ്ദുല്ല സഖാഫി, ഹുസൈൻ ബാഖവി എന്നിവർ സംബന്ധിച്ചു.
രാവിലെ 6:30 ന് മഹ്ളറത്തുൽ ബദ്രിയ്യ ആത്മീയ മജ്ലിസ് സംഘടിപ്പിച്ചു. അബ്ദുൽ കരീം കൊളപ്പുറം നേതൃത്വം നൽകി. സയ്യിദ് പൂക്കോയ അൽ അദനി വെള്ളിമാട്, അബ്ദുൽ ഗഫൂർ സഖാഫി കൊണ്ടോട്ടി, അഷ്‌റഫ് അഹ്സനി പാക്കണ, ബഷാർ അൽ അദനി തളിപ്പറമ്പ് എന്നിവർ സംബന്ധിച്ചു.
രാവിലെ 10 മണിക്ക് നടന്ന പണ്ഡിത സംഗമത്തിൽ സമസ്ത വയനാട് ജില്ല ട്രഷറർ അലി മുസ്ലിയാർ വട്ടത്തൂർ അധ്യക്ഷത വഹിച്ചു. സുന്നി മാനേജ്മെന്റ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി സൈദ് ബാഖവി കല്ലൂർ ഉദ്ഘടനം ചെയ്തു. മുഹിയുദ്ദീൻ സഅദി കൊട്ടുക്കര വിഷയാവതരണംനടത്തി. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി ടി പി അബ്ദുസ്സലാം മുസ്‌ലിയാർ, ഷമീർ ബാഖവി പരിയാരം, ശരീഫ് ശരീഫ് സഖാഫി, സിദ്ധീഖ് സഖാഫി, ഷമീർ സൈനി, ഗഫൂർ മുസ്‌ലിയാർ, ഫൈസൽ മുസ്‌ലിയാർ എന്നിവർ സംബന്ധിച്ചു. സുബൈർ ഫാളിലി അൽ അസ്ഹരി സ്വാഗതവും ദാവൂദ് സഖാഫി നന്ദിയും പറഞ്ഞു.
---- facebook comment plugin here -----