Kozhikode
മര്‍കസ് അഹ്ദലിയ്യ ആത്മീയ സമ്മേളനം സമാപിച്ചു
കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകീട്ട് ഏഴിന് ആരംഭിച്ച പരിപാടിയില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.

കാരന്തൂര്‍ | മാസംതോറും മര്‍കസില്‍ നടന്നു വരുന്ന അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു. കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകീട്ട് ഏഴിന് ആരംഭിച്ച പരിപാടിയില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. വൈസ് ചാന്‍സലര്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യ പ്രഭാഷണം നടത്തി. മഹ്ലറത്തുല്‍ ബദ്രിയ്യ ആത്മീയ മജ്ലിസിന് സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കി. കെ കെ അഹ്‌മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പിള്ളി, പി സി അബ്ദുല്ല മുസ്ലിയാര്‍ തോയ്ലൂര്‍, കെ എം ബഷീര്‍ സഖാഫി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കെ കെ മുഹമ്മദ് മുസ്ലിയാര്‍, വി ടി ഉമറലി സഖാഫി, അഹ്‌മദ് കുട്ടി മുസ്ലിയാര്‍, മൂസ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹാഫിള് അബൂബക്കര്‍ സഖാഫി സ്വാഗത ഭാഷണം നടത്തി. മര്‍കസിലെ അധ്യാപകരും വിദ്യാര്‍ഥികളും പൊതുജനങ്ങളുമടക്കം ആയിരങ്ങള്‍ സംബന്ധിച്ചു.