Connect with us

cpi

മാങ്കോട് രാധാകൃഷ്ണന്‍ വീണ്ടും സി പി ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി; ജില്ലാ സമ്മേളനം സമാപിച്ചു

രാഷ്ട്രീയ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി.

Published

|

Last Updated

തിരുവനന്തപുരം | സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ സെക്രട്ടറിയായി മാങ്കോട് രാധാകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. അഞ്ച് കാന്‍ഡിഡേറ്റ് അംഗങ്ങളുള്‍പ്പെടെ 59 അംഗ ജില്ലാ കൗണ്‍സിലിനെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു.

എം സുജനപ്രിയന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിൽ സി പി ഐ സംസ്ഥാന അസി. സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ റവന്യു മന്ത്രി കെ രാജന്‍, സി ദിവാകരന്‍, ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍, ദേശീയ കൗണ്‍സില്‍ അംഗം എന്‍ രാജന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയില്‍ 17 മണ്ഡലങ്ങളില്‍ നിന്നും സ്ഥാപന ബ്രാഞ്ചില്‍ നിന്നുമായി 19 പ്രതിനിധികള്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ മറുപടി നല്‍കി. രാഷ്ട്രീയ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി. വിളപ്പില്‍ രാധാകൃഷ്ണന്‍ പ്രമേയങ്ങളും മനോജ് ബി ഇടമന ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍
1. ജി ആര്‍ അനില്‍
2. മാങ്കോട് രാധാകൃഷ്ണന്‍,
3. പള്ളിച്ചല്‍ വിജയന്‍,
4. വി പി ഉണ്ണികൃഷ്ണന്‍,
5. സോളമന്‍ വെട്ടുകാട്
6. അരുണ്‍ കെ എസ്
7. ഇന്ദിരാ രവീന്ദ്രന്‍
8. മീനാങ്കല്‍ കുമാര്‍
9. മനോജ് ബി ഇടമന
10. കെ എസ് മധുസൂദനന്‍ നായര്‍
11. വിളപ്പില്‍ രാധാകൃഷ്ണന്‍
12. പിഎസ് ഷൗക്കത്ത്
13. വെങ്ങാനൂര്‍ െ്രെബറ്റ്
14. പി കെ രാജു
15. പി വേണുഗോപാല്‍
16. വി എസ് സുലോചനന്‍
17. എന്‍ ഭാസുരാംഗന്‍
18. തമ്പാനൂര്‍ മധു
19. വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍
20. വി ശശി
21. പാട്ടത്തില്‍ ഷെരീഫ്
22. എ എം റൈസ്
23. സുന്ദരേശന്‍ നായര്‍
24. സി എസ് ജയചന്ദ്രന്‍
25. ചന്തവിള മധു
26. എ എം റാഫി
27. ഡി ടൈറ്റസ്
28. പാപ്പനംകോട് അജയന്‍
29. കാഞ്ഞിരംകുളം ഗോപാലകൃഷ്ണന്‍
30. കുര്യാത്തി മോഹനന്‍
31. എം എസ് റഷീദ്
32. എ എസ് ആനന്ദകുമാര്‍
33. എം ജി രാഹുല്‍
34. പി എസ് നായിഡു
35. രാഖി രവികുമാര്‍
36. വിളവൂര്‍ക്കല്‍ പ്രഭാകരന്‍
37. ജി എന്‍ ശ്രീകുമാര്‍
38. കരകുളം രാജീവ്
39. ചിത്രലേഖ
40. കള്ളിക്കാട് ഗോപന്‍
41. ആനാവൂര്‍ മണികണ്ഠന്‍
42. വി മണിലാല്‍
43. എസ് ചന്ദ്രബാബു
44. ഡിഎ രജിത് ലാല്‍
45. കാലടി ജയചന്ദ്രന്‍
46. ലതാ ഷിജു
47. ഷീജ പാലോട്
48. കെ ദേവകി
49. എസ് ആര്‍ വിജയന്‍
50. ആര്‍ എസ് ജയന്‍
51. ആദര്‍ശ് കൃഷ്ണ
52. സി എസ് രാധാകൃഷ്ണന്‍
53. ജി എല്‍ അജീഷ്
54. തുണ്ടത്തില്‍ അജി
കാന്‍ഡിഡേറ്റ് അംഗങ്ങള്‍
55. പി കെ സാം
56. എഫ് നഹാസ്
57. ബിന്‍ഷ ബി ഷറഫ്
58. ടി എസ് ബിനുകുമാര്‍
59. ഈഞ്ചപ്പുരി സന്തു

Latest