National
മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: അന്വേഷണത്തിന് ഏകാംഗ കമ്മീഷന്‍
ഐ പി എസ് ഉദ്യോഗസ്ഥനായ തെംതിംഗ് നഗാഷാങ്വയുടെ കമ്മീഷനെയാണ് അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്.

ന്യൂഡല്‍ഹി | മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം പ്രത്യേക ഏകാംഗ കമ്മീഷന്‍ അന്വേഷിക്കും. ഐ പി എസ് ഉദ്യോഗസ്ഥനായ തെംതിംഗ് നഗാഷാങ്വയുടെ കമ്മീഷനെയാണ് അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്.
ലെയ്മാഖോങ് മിലിട്ടറി സ്റ്റേഷനിലെ സൈനികനാണ് കൊല്ലപ്പെട്ടത്. അവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു സൈനികന്‍. ഇംഫാല്‍ വെസ്റ്റിലെ വീട്ടില്‍ നിന്നും അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇദ്ദേഹത്തിന്റെ മൃതദേഹം തലക്ക് വെടിയേറ്റ നിലയില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുനിങ്‌തെകില്‍ ഇന്നലെ രാവിലെയാണ് കണ്ടെത്തിയത്.
പ്രതികളെ പിടികൂടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കൊല്ലപ്പെട്ട സൈനികന്റെ കുടുംബം.
---- facebook comment plugin here -----