manipur riot
മണിപ്പൂര്‍ കലാപം: അമിത് ഷാ രാജിവയ്ക്കണമെന്ന് ആവശ്യം
സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന ബിജെപി, സംസ്ഥാനത്തെ സമാധാനം തകര്‍ത്തുവെന്നായിരുന്നു വിമര്‍ശനം
ന്യൂഡല്‍ഹി | മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പു പരിപാടികള്‍ റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ എത്തി.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ തന്നെ സംഭവത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.
സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന ബിജെപി, സംസ്ഥാനത്തെ സമാധാനം തകര്‍ത്തുവെന്നായിരുന്നു വിമര്‍ശനം. പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുല്‍ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് ഭൂരിപക്ഷമായ മൈതേയ് വിഭാഗങ്ങള്‍ക്ക് എസ്ടി പദവി നല്‍കാന്‍ ഹൈക്കോടതി ശുപാര്‍ശ ചെയ്തതാണ് ഇപ്പോഴത്തെ കലാപങ്ങള്‍ക്ക് കാരണം. മൈതേയ് വിഭാഗവുമായി അസ്വാരസ്യം ഉണ്ടായിരുന്ന ഗോത്ര വിഭാഗങ്ങള്‍ ഇതിനെ എതിര്‍ത്ത് പ്രതിഷേധം ഉയര്‍ത്തി. പിന്നാലെ ഇംഫാല്‍ ഉള്‍പ്പെടെ മേഖലകളില്‍ സംഘര്‍ഷത്തിന് വഴിവെച്ചത്. ഗോത്ര വിഭാഗങ്ങളുടെ വലിയ പ്രതിഷേധ റാലി കഴിഞ്ഞ ദിവസം നടന്നിരുന്നു. പിന്നാലെ കലാപം ആരംഭിച്ചു. കലാപത്തില്‍ നിരവധി വീടുകളും വാഹനങ്ങളും ആരാധനാലായങ്ങളും അക്രമികള്‍ തകര്‍ത്തു.