Kerala
പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പ്പന നടത്തി; യുവാവ് അറസ്റ്റില്‍
വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ഓണാക്കി പകര്‍ത്തുകയായിരുന്നു
കോഴിക്കോട് യുവതിയെ പ്രണയം നടിച്ച് വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവ വില്‍ക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൂടരഞ്ഞി സ്വദേശി ക്ലമന്റിനെയാണ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. യുവതി പരാതിയിലാണ് പോലീസ് നടപടി
യുവതിയുമായി സൗഹൃദം സ്ഥാപിച്ച ക്ലമന്റ് പിന്നീട് പ്രണയം നടിച്ച് വീഡിയോ കോളിംഗ് നടത്തുന്നത് പതിവാക്കി. വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ഓണാക്കി പകര്‍ത്തുകയായിരുന്നു. പിന്നീട് സമൂഹിക മാധ്യമങ്ങളിലൂടെ വില്‍പ്പന നടത്തുകയായിരുന്നു. ക്ലമന്റ് നേരത്തേയും സമാനമായ കുറ്റകൃത്യം ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്.വടകര കോടതിയില്‍ ഹാജരാക്കിയ പ്രതിയ റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----


