Connect with us

NADAPURAM POLICE CASE

നാദാപുരം എസ് ഐയെ ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

കണ്ണൂര്‍ നാറാത്ത് സ്വദേശി എം ഷമീമിനെയാണ് ചിറക്കലെ ബന്ധുവീട്ടില്‍ നിന്ന് പോലീസ് പൊക്കിയത്

Published

|

Last Updated

കോഴിക്കോട് | നാദാപുരം എസ് ഐയെ ഭീഷണിപ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി എം ഷമീമാണ് അറസ്റ്റിലായത്. കണ്ണൂര്‍ ചിറക്കലിനടുത്ത് ബന്ധുവീട്ടില്‍ നിന്നാണ് കണ്ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ാദാപുരത്ത് വീട് ആക്രമിച്ച കേസില്‍ പ്രതിയായതിന് പിന്നാലെയാണ് ഇയാള്‍ പോലീസിനെതിരെ ഭീഷണി മുഴക്കി വീഡിയോ പസ്റ്റ് ചെയ്തിരുന്നത്. വീട് ആക്രമണത്തിന് പിന്നാലെ പോലീസിനെ ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുക്കും.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നാദാപുരം കടമേരിയില്‍ എട്ടംഗ സംഘം വീട്ടില്‍ കയറി അക്രമം നടത്തിയത്. ഇതിന് പിന്നാലെയാണ് പ്രതി ഷമീം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയുമായെത്തിയത്. നാദാപുരം എസ് ഐയെ അഭിസംബോധന ചെയ്തായിരുന്നു ഭീഷണി. ആയുധമെടുക്കാത്തതു കൊണ്ടാണ് അന്ന് അടിയില്‍ കലാശിച്ചത്. അല്ലെങ്കില്‍ പലതും നടന്നേനെയെന്നായിരുന്നു വീഡിയോയിലെ പരാമര്‍ശം.

പണമിടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ക്വട്ടേഷന്‍ സംഘം കടമേരി സ്വദേശി നിയാസിന്റെ വീട്ടില്‍ കയറി നടത്തിയ അക്രമത്തില്‍ നാട്ടുകാര്‍ക്കും പരുക്കേറ്റിരുന്നു. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest