Kerala
ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
കേസിലെ ഒന്നാം പ്രതിയാണ്

പത്തനംതിട്ട | ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളിലൊരാള്‍ അറസ്റ്റില്‍. ഇലന്തൂര്‍ നെല്ലിക്കാല വെള്ളപ്പാറ നെടുമുരുപ്പ് ചാരുനില്‍ക്കുന്നതില്‍ വിട്ടില്‍ വി ജി അജയകുമാര്‍(42) നെയാണ് ആറന്‍മുള പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പത്തനാപുരം പാടം വെള്ളംതെറ്റിയില്‍ നിന്നാണ് പിടികൂടിയത്. നെല്ലിക്കാല വെള്ളപ്പാറ മനുഭവനം വീട്ടില്‍ രാജന്‍(64)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്.
22ന് ഉച്ചക്ക് നെല്ലിക്കാല സ്റ്റാന്‍ഡില്‍ വെച്ച് രാജനും അജയകുമാറും തമ്മില്‍ വാക്കുതര്‍ക്കവും വഴക്കും ഉണ്ടായി. തുടര്‍ന്ന് ഈ വിരോധത്താല്‍ രാത്രി വെള്ളപ്പാറ നെടുമുരിപ്പ് തുണ്ടത്തും പടിക്കല്‍ വെച്ച് ഒന്നാംപ്രതിയും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരും ചേര്‍ന്ന് രാജന്റെ മകന്‍ മിഥുനെ മര്‍ദിച്ചു. കൈകൊണ്ടും കമ്പുകൊണ്ടും അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തടസ്സം പിടിച്ച രാജനെ അജയകുമാര്‍ കൈയിലിരുന്ന കത്തികൊണ്ട് ഇടതു വാരിയെല്ലില്‍ കുത്തുകയായിരുന്നു. രാജനെയും മിഥുനെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിരലടയാളവിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം. പൊലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തില്‍, എസ് ഐമാരായ വിഷ്ണു, ഹരികൃഷ്ണന്‍, എസ് സി പി ഓമാരായ പ്രദീപ്, ശിവപ്രസാദ്, താജുദീന്‍, സി പി ഓമാരായ ഉണ്ണികൃഷ്ണന്‍, അനൂപ്, അഖില്‍, ജേക്കബ്, വിഷ്ണു വിജയന്‍, വിഷ്ണു എന്നിവരാണ് അന്വേഷണം നടത്തുന്നത്.
---- facebook comment plugin here -----