mamtha banerjee
കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന പ്രഖ്യാപനവുമായി മമത ബാനര്‍ജി
പ്രഖ്യാപനം നടത്തിയത് ഹൂഗ്ലിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍
കൊല്‍ക്കത്ത | കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മമത ബി ജെ പി ക്യാമ്പിലേക്ക് നീങ്ങുമെന്ന പ്രചാരണം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭീതിയില്‍ നിന്നാണ് മമത നിര്‍ണായക പ്രഖ്യാപനവുമായി രംഗത്തെത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹൂഗ്ലിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത നിര്‍ണായക പ്രഖ്യാപനം നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബംഗാളില്‍ സി പി എം കോണ്‍ഗ്രസ് സഖ്യം ബി ജെ പിയെ സഹായിക്കുന്നതാണെന്നും അതിനാലാണ് അവരുമായി സഹകരിക്കാത്തതെന്നും മമത വ്യക്തമാക്കി.
നിലവില്‍ ഇന്ത്യാ സഖ്യത്തില്‍ ഔദ്യോഗികമായി ചേരാന്‍ മമത തയ്യാറായിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ തനിച്ചു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും സീറ്റ് ധാരണ പ്രകാരം സഹകരിച്ചാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്.
ഇടത് പാര്‍ട്ടികള്‍ 30 മണ്ഡലങ്ങളിലും 12 ഇടത്ത് കോണ്‍ഗ്രസുമാണ് ബംഗാളില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നത്.