Connect with us

Kasargod

മള്ഹർ മീലാദ് ക്യാമ്പയിൻ സ്വാഗതസംഘമായി

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മഞ്ചേശ്വരം | മൽഹറു നൂറിൽ ഇസ്‌ലാമിത്തഅലീമിയുടെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വലിൽ നടക്കുന്ന മീലാദ് പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരിച്ചു. സയ്യിദ് അത്വാഉല്ല തങ്ങൾ ഉദ്യാവരം (ചെയർമാൻ), പള്ളങ്കോട് അബ്ദുൽ ഖാദർ മദനി (കൺവീനർ), മൊയ്‌ദീൻ ഹാജി ജിദ്ദ (ഫൈനാൻസ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. റബീഉൽ അവ്വൽ മുഴുവൻ പ്രകീർത്തന സദസ്സ്, മീലാദ് ജൽസ, ഹുബ്ബുർറസൂൽ പ്രഭാഷണം, മീലാദ് റാലി, ജലസത്തുൽ മഹബ്ബ, ഭവനങ്ങളിൽ മൗലീദ് തുടങ്ങിയവ സംഘടിപ്പിക്കും.

മള്ഹർ വൈസ് ചെയർമാൻ സയ്യിദ് അബ്ദുർറഹ്മാൻ ശഹീർ അൽ ബുഖാരിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അത്വാഉല്ല തങ്ങൾ ഉദ്യാവരം പ്രാർഥന നടത്തി.

സയ്യിദ് അഹമദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി, സയ്യിദ് മുസ്തഫ സിദ്ദീഖി മമ്പുറം, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സുലൈമാൻ കരിവെള്ളൂർ, അബൂബക്കർ സിദ്ദീഖ് സഅദി തൗടൂഗോളി, സുബൈർ സഖാഫി വട്ടോളി, കുഞ്ഞാലി സഖാഫി കോട്ടൂർ, ജാബിർ സഖാഫി കോടമ്പുഴ, ത്വയ്യിബ് സഅദി കുന്നുംപുറം, അബ്ദുർറഊഫ് മിസ്ബാഹി ബദിയടുക്ക, അഡ്വ. ഹസ്സൻ കുഞ്ഞി മള്ഹർ, മൊയ്‌തീൻ ഹാജി ജിദ്ദ, പള്ളികുഞ്ഞി ഹാജി ഹോസങ്ങാടി, അബ്ദുർറഹ്മാൻ ഹാജി പൊസോട്ട്, ഹസ്സൻ സഅദി അൽ അഫ്‌ളലി, പി ബി ബശീർ പുളിക്കൂർ സംബന്ധിച്ചു.

Latest