Kozhikode
മാലിദ്വീപ് ആരോഗ്യമന്ത്രി ജാമിഉല്‍ ഫുതൂഹിലെ പെരുന്നാള്‍ ആഘോഷങ്ങളില്‍ സംബന്ധിക്കും
പെരുന്നാള്‍ നിസ്‌കാരം രാവിലെ 7.30ന്

നോളജ് സിറ്റി | മാലിദ്വീപ് ആരോഗ്യ മന്ത്രി അഹമ്മദ് ഗാസിം മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹിലെ പെരുന്നാള്‍ ആഘോഷങ്ങളില്‍ സംബന്ധിക്കും. രാവിലെ 7.30ന് നടക്കുന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും.
മത- സാമൂഹിക- വ്യാവസായിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പെരുന്നാള്‍ ആഘോഷത്തില്‍ സംബന്ധിക്കാന്‍ ജാമിഉല്‍ ഫുതൂഹിലെത്തും. അതോടൊപ്പം, അതിഥി തൊഴിലാളികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
---- facebook comment plugin here -----