Kerala
മംഗളുരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട സംഭവം; 20 പേര്‍ അറസ്റ്റില്‍
പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ അഷ്‌റഫിനെ മര്‍ദ്ദിച്ചത്

മംഗളൂരു | മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തവു. വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ് (38) ആണ് കൊല്ലപ്പെട്ടത്. മാനസിക പ്രശ്‌നമുള്ളയാളാണ് അഷ്‌റഫ് എന്നും കുടുംബം പറയുന്നു. ബന്ധുക്കളുമായി അഷ്‌റഫ് ബന്ധം പുലര്‍ത്തിയിരുന്നില്ല.
പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ അഷ്‌റഫിനെ മര്‍ദ്ദിച്ചത്. മംഗളൂരു കുടുപ്പുവിലെ ഒരു മൈതാനത്ത് വച്ച് കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ആക്രമണം. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റമ്പ് കൊണ്ടും അഷ്‌റഫിനെ സംഘം മര്‍ദ്ദിക്കുകയായിരുന്നു. അഷ്‌റഫിന്റെ കുടുംബം മംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്
---- facebook comment plugin here -----