Kerala
മലമ്പുഴ അണക്കെട്ട് ഇന്ന് രാവിലെ തുറന്നേക്കും
വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് റൂള്‍ കര്‍വ് ലെവലില്‍ എത്താന്‍ സാധ്യതയുണ്ട്.

പാലക്കാട് | മലമ്പുഴ അണക്കെട്ട് ഇന്ന് രാവിലെ ഒമ്പതിന് തുറക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നലെ വൈകിട്ട് ആറ് വരെ ഡാമിലെ ജലനിരപ്പ് 113.74 എം ആണ്. റൂള്‍ കര്‍വ് ലെവല്‍ 113.91 എം ആണ്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് റൂള്‍ കര്‍വ് ലെവലില്‍ എത്താന്‍ സാധ്യതയുണ്ട്.
ഇതിനാല്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് ഒമ്പതിന് തുറക്കാന്‍ സാധ്യതയുണ്ട്. ഷട്ടര്‍ തുറന്നാല്‍ പുഴയിലെ ജലനിരപ്പ് ഉയരും. അതിനാല്‍ മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവരും മീന്‍പിടിത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
---- facebook comment plugin here -----