Kerala
മാള സ്റ്റേഷനിലെ എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ
രണ്ടുദിവസമായി അവധിയിലായിരുന്ന രാജേഷ് ഇന്നലെ ഉച്ചയ്ക്കാണ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്.
തൃശൂര്‍| പോലീസ് ഉദ്യോഗസ്ഥനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാള പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ആര്‍ രാജേഷി(45)നെയാണ് ക്വര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്.
രണ്ടുദിവസമായി അവധിയിലായിരുന്ന രാജേഷ് ഇന്നലെ ഉച്ചയ്ക്കാണ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്. ഇന്ന് രാവിലെ ക്വാര്‍ട്ടേഴ്‌സ് തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയപരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ക്വാര്‍ട്ടേഴ്‌സിന്റെ പരിസരത്ത് ജോലിചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ രാജേഷിനെ കണ്ടിരുന്നു. അതിനുശേഷമാകാം ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
Content Highlights:
Mala police station SHO R Rajesh was found dead in his quarters. The Kollam native had been on leave for two days. Authorities suspect suicide and an investigation has been initiated.






