Connect with us

Kerala

തിരുവനന്തപുരത്ത് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മൂന്ന് പേരുടേയും നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്ത് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പുത്തന്‍തോപ്പ്, ചാക്ക, തോന്നയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  മൂന്ന് പേരുടേയും നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

വയനാട്ടിലും ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാര്‍ ബസിലിയോസ് സ്‌കൂളിലെ കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലം ജില്ലയിലും രണ്ട് കുട്ടികള്‍ ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Content Highlights:
Shigella virus bacterial infection has been confirmed in three students in Thiruvananthapuram today. Another student tested positive in Wayanad while two cases were recently reported in Kollam. Health department officials confirmed their conditions are stable and monitoring has been strengthened.

Latest