National
സോനം വാങ്ചുക് ആശുപത്രി വിട്ടു; രാജ്ഘട്ടിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു
ഗാന്ധിജിക്ക് നന്ദി അറിയിക്കുന്നതിനും അദ്ദേഹം കാട്ടിയ പാത നൂറുവര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തമാണെന്ന് രാജ്യത്തോട് പറയുന്നതിനുമാണ് രാജ്ഘട്ടിലെത്തിയതെന്ന് വാങ്ചുക്.
ന്യൂഡല്‍ഹി | ഡല്‍ഹി ജന്തര്‍ മന്തറിലെ നിരാഹാര സമരത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക് ആശുപത്രിവിട്ടു. ഭാര്യ ഗീതാഞ്ജലി ആങ്മോയ്ക്കൊപ്പം രാജ്ഘട്ടിലെത്തി വാങ്ചുക് ആദരാഞ്ജലികളര്‍പ്പിച്ചു. ഇതിനു ശേഷം ഇരുവരും ലഡാക്കിലേക്ക് മടങ്ങി.
ഗാന്ധിജിക്ക് നന്ദി അറിയിക്കുന്നതിനും അദ്ദേഹം കാട്ടിയ പാത നൂറുവര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തമാണെന്ന് രാജ്യത്തോട് പറയുന്നതിനുമാണ് രാജ്ഘട്ടിലെത്തിയതെന്ന് വാങ്ചുക് പറഞ്ഞു. കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ഇതേ മാതൃകയാണ് ലഡാക്കില്‍ പിന്തുടരുന്നത്. അത് ഏറെ അനുയോജ്യവും പ്രസക്തവുമാണ്. ദേശീയതലത്തില്‍ അത് പ്രാവര്‍ത്തികമാകുമോയെന്ന് ഉറപ്പില്ലായിരുന്നു. എന്നാല്‍, നൂറ് വര്‍ഷത്തിനിപ്പുറവും ദേശീയതലത്തില്‍ അത് പ്രസക്തമാണെന്ന് ബോധ്യമായിരിക്കുകയാണ്. ഇനിയൊരു ആയിരം വര്‍ഷവും അത് പ്രസക്തമായി തന്നെ തുടരുമെന്നും വാങ്ചുക് പ്രതികരിച്ചു.
‘ഏത് കാര്യത്തിനും ഒരു പരിഹാരം കണ്ടെത്തിയേ മതിയാകൂ. അതിന് സമയമെടുത്തേക്കുമെന്ന് മാത്രം.’-വാങ്ചുക്ക് കൂട്ടിച്ചേര്‍ത്തു.
Content Highlights:
Climate activist Sonam Wangchuk was discharged from the hospital and visited Rajghat in New Delhi to pay tribute. His release marks a key update following recent events surrounding his advocacy. Further developments regarding his mission in the capital are expected soon.


