FIFA WORLD CUP 2026
ഫിഫ ലോകകപ്പ്; ഉദ്ഘാടനം കളറാകും
നൈജീരിയൻ സൂപ്പർ താരം ബർണ ബോയിക്കൊപ്പം പോപ്പ് ഗായിക ഷാക്കിറ സംഗീത വിരുന്നിന് നേതൃത്വം നൽകും
1,248 താരങ്ങൾ കളിക്കാനെത്തുന്ന ലോകകപ്പിന്റെ മെക്‌സിക്കോയിലെ എസ്റ്റാഡിയോ അസ്‌ടെക്കയിലെ ഉദ്ഘാടന വേദിയിൽ ആഗോള സംഗീത രംഗത്തെ പ്രമുഖരെത്തും. നൈജീരിയൻ സൂപ്പർ താരം ബർണ ബോയിക്കൊപ്പം പോപ്പ് ഗായിക ഷാക്കിറ സംഗീത വിരുന്നിന് നേതൃത്വം നൽകും. ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനമായ ‘ദായ്… ദായ്…’ ഷാക്കിറ ആലപിക്കും.
കൊളംബിയൻ ഗായകൻ ജെ ബാൽവിനും ദക്ഷിണാഫ്രിക്കൻ ഗായിക ടൈലയും വേദിയിലെത്തും. മെക്‌സിക്കൻ സംഗീത മേഖലയിലെ മിന്നും താരങ്ങളായ അലെജാന്ദ്രോ ഫെർണാണ്ടസ്, ലില ഡൗൺസ്, ബെലിൻഡ, ഡാന്നി ഓഷ്യൻ എന്നിവരും വേദിയെ ഇളക്കിമറിക്കും.
കാനഡയിൽ നടക്കുന്ന ആദ്യ മത്സരത്തിന് മുമ്പായി നടക്കുന്ന ചടങ്ങിൽ അലാനിസ് മൊറിസ്സെറ്റെ, അലീസ്സിയ കാറ, മൈക്കൽ ബബ്ൾ, ജെസ്സി റെയെസ്, എലിയാന്ന, വെഗെഡ്രീം, വില്യം പ്രിൻസ്, നോറ ഫത്തേഹി, സൻജോയ് എന്നിവരാകും മുഖ്യ ആകർഷണം. യു എസിലെ ആദ്യ മത്സരം ലോസ് ഏഞ്ചൽസിൽ ആരംഭിക്കുന്നതിന് മുമ്പ് ഹോളിവുഡ് സ്റ്റൈലിലുള്ള വിസ്മയിക്കുന്ന പരിപാടികളാണ് ഫുട്‌ബോൾ പ്രേമികൾക്കായി ഒരുക്കുക.
Content Highlights:
The mega football tournament kicks off with a star-studded opening ceremony featuring global icons Shakira and Burna Boy at the Estadio Azteca. Pop star Shakira will perform the official tournament anthem alongside performances from J Balvin and Tyla. Multiple high-profile artists will also grace venues across Canada and the United States.







