Connect with us

FIFA WORLD CUP 2026

എക്കാലത്തെയും ഉയർന്ന സമ്മാനത്തുക; കോടികൾ പോക്കറ്റിലാക്കാം

സമ്മാനത്തുകയായി മാത്രം 65.5 കോടി യു എസ് ഡോളറാണ് (ഏതാണ്ട് 6,238.42 കോടി രൂപ) ഫിഫ പ്രഖ്യാപിച്ചത്.

Published

|

Last Updated

വാഷിംഗ്ടൺ | ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ. സമ്മാനത്തുകയായി മാത്രം 65.5 കോടി യു എസ് ഡോളറാണ് (ഏതാണ്ട് 6,238.42 കോടി രൂപ) ഫിഫ പ്രഖ്യാപിച്ചത്. പങ്കെടുക്കുന്ന ടീമുകൾക്ക് മറ്റ് ചെലവുകൾക്കായി നൽകുന്ന തുക കൂടി പരിഗണിച്ചാൽ മൊത്തം പാക്കേജ് 72.7 കോടി ഡോളർ. (ഏകദേശം 7,400.09 കോടി രൂപ).

ചാമ്പ്യന്മാർക്ക്- അഞ്ച് കോടി ഡോളർ (ഏതാണ്ട് 417.50 കോടി രൂപ). ടൂർണമെന്റ് തയ്യാറെടുപ്പുകൾക്കായി നൽകുന്ന 15 ലക്ഷം ഡോളർ കൂടിയാകുമ്പോൾ ജേതാക്കൾക്ക് ആകെ ലഭിക്കുക 5.15 കോടി ഡോളർ. 2022ലെ ഖത്വർ ലോകകപ്പിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് ലഭിച്ച സമ്മാനത്തുക 4.2 കോടി ഡോളറായിരുന്നു.
റണ്ണേഴ്‌സ് അപ്പിന് ആകെ 3.45 കോടി ഡോളർ. (ഏതാണ്ട് 288.075 കോടി രൂപ) ലഭിക്കും.

മൂന്നാം സ്ഥാനക്കാർക്ക് 3.5 കോടി ഡോളർ. നാലാമത് എത്തുന്നവർക്ക് 2.85 കോടി ഡോളർ. ക്വാർട്ടർ ഫൈനലിൽ പുറത്താകുന്ന ടീമുകൾക്ക് 2.5 കോടി ഡോളർ. പ്രീ ക്വാർട്ടറിലെത്തുന്ന ടീമുകൾക്ക് 1.25 കോടി ഡോളർ.
ടൂർണമെന്റിൽ 33 മുതൽ 48 വരെയുള്ള സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് 90 ലക്ഷം ഡോളർ. ഒരുക്കത്തിനുള്ള തുക കൂടി പരിഗണിക്കുമ്പോൾ പങ്കെടുക്കുന്ന ടീമിന് കുറഞ്ഞത് 1.5 കോടി ഡോളർ ലഭിക്കും(ഏതാണ്ട് 87.675 കോടി രൂപ).

മുൻ ലോകകപ്പുകളിലെ ജേതാക്കളും ലഭിച്ച സമ്മാനത്തുകയും

1. 2022 ഖത്വർ- അർജന്റീന- 4.2 കോടി ഡോളർ
2. 2018 റഷ്യ- ഫ്രാൻസ്- 3.8 കോടി ഡോളർ
3. 2014 ബ്രസീൽ- ജർമനി- 3.5 കോടി ഡോളർ
4. 2010 ദക്ഷിണാഫ്രിക്ക- സ്‌പെയിൻ- മൂന്ന് കോടി ഡോളർ
5. 2006 ജർമനി- ഇറ്റലി- രണ്ട് കോടി ഡോളർ
6. 2002 ദ. കൊറിയ, ജപ്പാൻ- ബ്രസീൽ- 80 ലക്ഷം ഡോളർ
7. 1998 ഫ്രാൻസ്- ഫ്രാൻസ്- 60 ലക്ഷം ഡോളർ
8. 1994 യു എസ്- ബ്രസീൽ- 40 ലക്ഷം ഡോളർ
9. 1990 ഇറ്റലി- പശ്ചിമ ജർമനി- 35 ലക്ഷം ഡോളർ
10. 1986 മെക്‌സിക്കോ- അർജന്റീന- 28 ലക്ഷം ഡോളർ
11. 1982 സ്‌പെയിൻ- ഇറ്റലി- 22 ലക്ഷം ഡോളർ

Content Highlights:
The Federation Internationale de Football Association announced a record-breaking total prize pool of 655 million dollars for the upcoming tournament edition. The tournament champions are set to take home a guaranteed payout of 50 million dollars alongside additional preparation funds. This massive financial distribution package marks an approximate fifty percent increase compared to the previous edition held in Qatar.

 

Latest